Pages

Monday, November 21, 2011

ഐഷാബി, എപ്പടി?


നമ്മുടെ രാജ്യമിന്നു നേരിടുന്ന ഏറ്റവും വലിയ രണ്ടു പ്രശ്നങ്ങളില്‍ ഒന്നാണ് കഴിഞ്ഞയാഴ്ച ശുഭമായി പര്യവസാനിച്ചത്. മ്മളെ സ്വന്തം ആഷ് എന്നു പ്രസവിക്കുമെന്നു കണക്കുകൂട്ടി വിരലു തഴമ്പിച്ച അപ്പൂപ്പന്‍മാരുടെയെല്ലാം പല്ലില്ലാത്ത മോണകളില്‍ പുഞ്ചിരി പരത്തിക്കൊണ്ടു അവള്‍ എത്തി ബേഠി ബി.
അടുത്ത പ്രശ്നം നമ്മുടെ സച്ചിന്റെ നൂറാം സെഞ്ച്വറിയാണ്. അതു മിക്കവാറും നാളെയോ മറ്റന്നാളോ ഉണ്ടാവുമെന്നു നമ്മുടെ മാധ്യമങ്ങള്‍ പാടാന്‍ തുടങ്ങിയിട്ടു നാളുകുറെ ആയി. സച്ചിനിന്നു സെഞ്ചുറിയടിക്കുമെന്നു പത്രത്തില്‍ കൊടുത്താല്‍ കാലുതല്ലിയൊടിക്കുമെന്നു പറഞ്ഞു കോളുകള്‍ വരുന്നുണ്ടെന്നാണു രഹസ്യ വിവരം. പക്ഷേ ഒരു കാര്യമുണ്ട് അതിനുശേഷം ഇന്ത്യയില്‍ പത്തുരൂപയ്ക്കു ലിറ്റര്‍ പെട്രോളു കിട്ടും. ഗ്യാസു വേണോ ഗ്യാസേന്നു ചോദിച്ചു ചുവന്ന കുപ്പായമിട്ട അണ്ണന്‍മാര്‍ കുറ്റി വെറുതെ തരും. റോട്ടിന്‍ വക്കത്തെ മ്യൂസിക്കല്‍ ടാപ്പ് തുറന്നാല്‍ പിന്നെ തിളപ്പിച്ച പാലാണു കിട്ടുക.
എന്തായാലും കാര്യങ്ങള്‍ പിന്നെ ജോറാണ്. അതിനിടെയാണു നമ്മുടെ കൊച്ചന്‍ ബച്ചനൊരു ആധി. ധബഠി ബി ക്കൊരു പേരു വേണ്ടേ. അണസ കൊണസ പേരൊന്നും പോര. എ യില്‍ തുടങ്ങണം. വട്ടം വേണമെന്നു നിര്‍ബന്ധമില്ലെങ്കിലും കേട്ടാല്‍ ആരും ഒന്നു ഞെട്ടണം.
ഇതു കേട്ടപ്പളാണ് ഞമ്മളെ മറിയുമ്മാന്റെ ബിരിയാണീന്റെ ഉപ്പുനോക്കുന്ന നാക്കില് അസ്സലൊരു പേരു വന്നത്. ഐഷാ ബി!
എന്താ ഒരു പേര്. ഐശ്വര്യയുടെയും അഭിഷേകിന്റെയും എ കിടക്കുന്നു, അമിതാ ബച്ചന്റെ ബിയുണ്ട്്. ധപാരാത്തതിനു സല്‍മാന്റെ എസും പേരിലുണ്ടല്ലോ. മറിയുമ്മ ചോറ്റിന്റെ പശ കൂട്ടി ഒട്ടിച്ച് കത്തി പെട്ടീല്ട്ട്ക്ക് എന്താവുംന്ന് ആര്‍ക്കറിയ

1 comment:

ASOKAN T UNNI said...

ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തിലേക്ക് മലയാളികൾ വളരെവേഗം അടുത്തുകൊണ്ടിരിക്കുന്നതുപോലെ.....
തങ്കളുടെ ബ്ളോഗിൽ, മുല്ലപ്പെരിയാർ ഡാമിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് അതിന്റെ മർദ്ദം കുറയ്ക്കുന്നതിനേക്കുറിച്ചും പുതിയ ഡാം പണിയുന്നതിനുള്ള നടപടികൾ ആരംഭിക്കേണ്ടതിനേക്കുറിച്ചും എല്ലാവരുടേയും ശ്രദ്ധതിരിയുന്ന തരത്തിൽ ഏഴുതണമെന്നു അഭ്യർഥിക്കുന്നു.......