വേറെ വഴിയില്ലതെയാണ് തിരുവോണ നാളില്‍ വിനയന്റെ യക്ഷി കാണാന്‍ തീരുമാനിച്ചത്. ആദ്യമേ വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു, എന്നാലും ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല. പാവം വിനയന്‍ ഇപ്പോളും പണ്ടത്തെ യക്ഷികളുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. അയാള്‍ക്ക് ഇപ്പോളും നായ ഊറി ഇടലും കറുത്ത പൂച്ചയും കാതടപ്പിക്കുന്ന അട്ടഹാസവും തന്നെ ഹോറോര്‍ സിനിമ. മനപൂര്‍വമായ മേനി പ്രടര്‍ശനമല്ലാതെ എന്റെര്‍തൈന്മേന്റ്റ് ഒന്നും ഇല്ല. വിലക്കില്ലാത്ത അഭിനേതാക്കള്‍ പരിചയക്കുറവു പ്രദര്‍ശിപ്പിക്കാന്‍ മത്സരിക്കുന്നത് പോലെ തോന്നി. നായികയുടെ സരീരത്തില്‍ ഫോക്കസ് ചെയ്തതിനാല്‍ ചുറ്റുമുള്ള മനോഹര ദ്രിശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറമാന്‍ മറന്നും പോയി. എന്തായാലും ചിത്രത്തിലെ മനോഹര ഗാനങ്ങള്‍ വേറിട്ട് നില്‍ക്കുന്നു. കൂടുതല്‍ പേരെ യക്ഷി പിടിക്കതിരിക്കട്ടെ
1 comment:
there is some hope about the new music director. its better not to talk about other matters in this movie
Post a Comment