നിറവയറുമായി നില്‍ക്കുന്ന ഭാര്യയോട് ടാറ്റ പറഞ്ഞ് ഓഫീസിലേക്ക് പോകുന്ന ഭര്‍ത്താവ്, പെട്ടന്ന് ഓഫീസിലേക്ക് ഫോണ്‍ ഭാര്യ ആശുപത്രിയില്‍, അതാ ഭര്‍ത്താവ് ഓപ്പറേഷന്‍ തീയേറ്ററിനു മുമ്പില്‍ സിഗരറ്റും തിന്ന് ഉലാത്തുന്നു, ഹൊ എന്തൊരു സ്പീഡ്, പല പല സിനിമകളിലായി നാം കണ്ടുകൊണ്ടിരിക്കുന്ന സീനാണിത്. ഇനി സിനിമയിലെ നായകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായാല്‍ ഈ സീനിന് സ്കോപ്പില്ല. ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് ഭര്‍ത്താവിന് 10 ദിവസത്തെ ലീവ് അനുവദിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
എന്തായാലും ഭാര്യമാരാകെ സന്തോഷത്തിലാണ്.
ആ ദിവസങ്ങളില്‍ ഭര്‍ത്താക്കന്‍മാരെക്കൊണ്ട് എന്തുജോലിചെയ്യിക്കണമെന്ന് ആലോചിക്കാന്‍ ആള്‍ കേരള ഭാര്യാസ് അസോസിയേഷന്‍ പ്രത്യേക യോഗം ചേര്‍ന്നെന്നാണ് കേട്ടത്.
നിത്യവും വീട്ടില്‍ ചെയ്തുപോരുന്ന അലക്കല്‍, അടിച്ചു വാരല്‍, ചോറുവയ്ക്കല്‍ തുടങ്ങിയ ജോലികളില്‍ നിന്നും ഒരു ചെയ്ഞ്ച് നല്‍കണമെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. ഏതായാലും പ്രസവത്തിന് സഹായിയെ വയ്ക്കുന്ന പരിപാടി ഇനിയില്ലയെന്നാണ് 3 പെറ്റ് നാലാമത്തെതിനു കാത്തിരിക്കുന്ന ഒരു സ്ത്രീ വെളിപ്പെടുത്തിയത്!.
1 comment:
അമ്പതു ശതമാനം വനിതാ സംവരണമാണ്.
പേടിക്കണം, പേടിക്കണം ,പേടിക്കണം.
പുരുഷന്മാര്‍ ജാഗ്രതൈ!!!
http://appachanozhakkal.blogspot.com
Post a Comment