Saturday, May 21, 2011
ഞങ്ങള്‍ സ്ത്രീ സംരക്ഷകര്‍
ലവളെ കണ്ടാലേ അറിയാം വശപ്പിശകാണെന്ന്. ഒരു നിപ്പും ഭാവവും നോക്കണം പ്രിയങ്കാ ചോപ്രയാന്നാ വിചാരം. ഇച്ചിരി തൊലി വെളുപ്പുള്ളേന്റെ ഹൂങ്ക് തന്നെ അല്ലാതെന്താ. മുന്നിലെ കമ്പീമ്മലങ്ങനെ ഒട്ടി നിക്വല്ലെ. അല്ല കണ്ടാല്‍ ഏതാണുങ്ങളും നോക്കിപ്പോകും. ഓരെ കുറ്റം പറയാന്‍ പറ്റില്ല. പറയാണെങ്കില് ആ ചെക്കനും അത്ര മോശൊന്നും അല്ല. ഏതോ വല്യ വീട്ടില്യാന്ന് ഓന്റെ കുപ്പായം കണ്ടാലറിയാം.
ഓളെ ബ്ളൌസിന്റെ കയ്ത്ത് താന്ന് തന്ന് ന്റപ്പോ, ചെക്കന് ചെറ്യേ പൂതി. ഓനൊന്ന് തൊട്ട് നോക്കി. ഓള് തട്ടിക്കാള്ഞ്ഞ്ന്ന്. ഓന്‍ വിട്വോ ഓന്‍ ഓളെ മേലേക്ക് ചായാന്‍ തൊടങ്ങി. ഓള് ചാണത്തിലെറ്റം ചവിട്യമായിരി മാറി മാറി നിന്നു. ഞാള് തൊക്കെ കാണ്ന്ന്ണ്ടേ, ഞാള് മാത്രല്ല എല്ലാരും. ഈ തൊട്ടു തൊട്ടില്ലാക്കളി തുടങ്ങിയിട്ട് കൊറെ നേരം കയിഞ്ഞ്.
ഞമ്മക്ക് ചോയിക്കാന്‍ തോന്നി അല്ല മോളേ ഞ്ഞി ങ്ങനെ എറക്കി വെട്ടീറ്റെല്ലെ ഓന്‍ അന്നെ അല്‍ക്കൊയ്ത്താക്ക്ന്നത്ന്ന്. പിന്നെ വിട്ടേച്ച്. പക്ഷേ ഓന്‍ വിട്ടില്ല. ഓന്റെ കയ്യി പോയി പ്പോയി.... അപ്പളാണ് ഓള് ശീലാബതി ചമഞ്ഞ് ഒച്ചയിടാന്‍ തൊടങ്ങീത്. നോക്കണേ ബാക്കിള്ളോര്‍ക്കും സുയിപ്പ്ണ്ടാക്കാനായിറ്റ്.
ഓന്‍ ഓളെ ഒന്നങ്ങ് കൊട്ത്ത് മോന്തക്ക്വന്നെ. പക്ഷേങ്കില് ഓള് ജഗലായിന്യും ഓള് ഓന്റെ കരണത്തും ഒന്നങ്ങ് പൊകച്ചു. അള്ള ഞമ്മക്ക് ഉഷാറ് വന്ന്. ആരെടാ പെണ്ണൊരുത്തീനെ സൂയിപ്പാക്ക്ന്ന് ഹിമാറേന്ന് പറഞ്ഞ് ഞമ്മള് ഒന്നങ്ങ് കൊട്ത്ത്.
പോരാത്തതിന് പറയേന്‍ ചെയ്ത് പൂശെടാ പിള്ളാരേന്ന്. എന്തായാലും എല്ലാരും കയ്യൂക്ക് നോക്കി. ഓന്റെ പുത്യ ജോക്കീന്റെ വള്ളി ഒടിയ്ന്നത് വരെ ഞമ്മള് ശര്യാക്കി.
പെണ്ണ്ങ്ങളെ തൊട്ട് കള്ച്ചാല്‍ ഇബടെ ചോദിക്കാന്‍ ആള്ണ്ട് മോനേ!
Subscribe to:
Post Comments (Atom)
3 comments:
ഹ ഹ ഹ..
നമ്മടെ നാടേയ്..
നന്നായിട്ടുണ്ട്. സമയം കിട്ടുമ്പോ ഇവിടൊക്കെ ഒന്ന് വരണേ. വേഡ് വെരിഫികേഷന്‍ ഒഴിവാക്കണം കെട്ടോ.
http://mrvtnurungukal.blogspot.com
സ്ത്രീ സംരക്ഷകർ കൊള്ളാം
Post a Comment