Sunday, May 29, 2011
ഞമ്മക്കും കിട്ടണം സീറ്റ്
യെന്ത് തെരക്കാണപ്പാ... കാല് കുത്താന്‍ എടല്യ. ഞാറായ്ച്യായിറ്റുംകൂടി ഒരു കൊറവൂല്യ. ആള്ങ്ങനെ എരച്ച് കേറ്വല്ലെ, കൊറേണ്ണം സീറ്റില്, പിന്നെകൊറേ നെലത്ത് ചെലേറ്റിങ്ങള് ഡോറിന്റട്ത്തുംണ്ട്. ഇയിന്റെടേക്കൂട്യാണ് ചായ് ചായ് കാപ്പി കാപ്പി എന്ന് വിളിച്ച് വേറീം ആള്‍ക്കാര്. ആരാണപ്പാാ ഓരോ മിനിറ്റിലും ചായകുടിക്കാന്‍ പോണത്. എങ്ങന്യെങ്കിലും ഒരു സീറ്റിന്റെ സൈഡില്‍ ചന്തി വെക്കാന്‍ നോക്കുമ്പളത്തേക്കും ഓന്‍ ചായീ കുണ്ട് വന്ന് എണീപ്പിക്കും. ഹലാക്കിലെ പഹേമ്മാര് തന്നെ.
ചെറ്യ ചെക്കനാ ആറ്ലോ ഏഴിലെറ്റേക്ക്യും ന്നിറ്റെന്താ.. ഇത്തിരി നീങ്ങാന്‍ പര്‍ഞ്ഞാ കേക്കൂല. ലാസ്റ്റ് പറയേണ്ടി വന്നു, മോനേ ഇത് അന്റെ ഉപ്പൂപ്പാന്റെ വകിള്ളതല്ലാന്ന്. എന്തായാലും കാര്യണ്ടായി. ഞമ്മക്ക് ചന്തി ബെക്കാന്‍ കഷ്ടി മൂന്നടി സീറ്റ് കിട്ടി. ഹാവൂ ച്ചിരി ആശ്വാസായി. നി ഒരു ചായ വാങ്ങിക്കുടിക്കാം. ഒരു പയംപൊരീം ആയിക്കോട്ടെ. ആള്ക്കാര് കേര്ന്നേന് ച്ചിരീ കൊറവില്ലട്ടോ, ഇവരൊക്കെ എങ്ങോട്ട് പോണേക്ക്യും?.
അള്ള വര്ന്നത് ഒരു മുത്ക്കനാണല്ലോ, ഇല്ല ഞമ്മള് കണ്ടിറ്റില്ല, ഞമ്മള് ഒറങ്ങ്വല്ലെ, അയാള് സ്ഥലം കിട്ട്വോന്ന് തപ്പ്വാന്തോന്ന്. ഇല്ല മൂപ്പരേ ഞമ്മള് ഒരു പൈസക്ക് വിട്ടുതരൂല്ല. ആ അയാള് നെല്‍ത്തിരിക്കാന്‍ തൊടങ്ങി. അല്ലേലും വയസാന്‍ കാലത്ത് ഒരുത്തീല് അടങ്ങി ഒതുങ്ങി ഇരിക്കണം.
അള്ളോ ഓക്ക് എത്ര പിള്ളറാ.. ചെക്കന്‍ മടീലിരിക്കാന്‍ള്ള പരിപാടീലാണ്. മാണ്ട മോനേ അന്റെ പൂതി നടക്കൂല. ചെക്കനെ തള്ളിട്ടത് ഞമ്മളല്ലട്ടോ. ഓള് ചോയിക്യാ കാക്കാ ത്തിരി നീങ്ങ്വോ ചെറ്യ കുട്ട്യാ കയിമ്മല് ന്ന്. അയിന് ഞമ്മളെന്താക്കണം ഹല്ലേ, ഇതൊക്കെ ഇണ്ടാക്കുമ്പം ആലോയിക്കണേ!
Subscribe to:
Post Comments (Atom)
1 comment:
kollam
Post a Comment