Thursday, December 23, 2010
ഈ മമതച്ചേച്ചീടെ ഒരു കാര്യം
കൊച്ചുകുട്ടികളുടെ കൂടെ പായാരം പറഞ്ഞ് കൂടെക്കളിക്കുന്ന മമതാ ബാനര്‍ജി, ഇങ്ങനെയൊരു സീന്‍ ബംഗളിലെ തീപ്പൊരി മമതാ ബാനര്‍ജിയില്‍ നിന്നും ആരെങ്കിലും പ്രതീക്ഷിക്കുമോ. ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിക്കണമെന്നായിരിക്കും കൊല്‍ക്കത്ത മേയര്‍ സോവന്‍ ചക്രവര്‍ത്തി പറയുക. ഒരു പമ്പിംഗ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ അവര്‍ മേയറെ കുളിപ്പിച്ചുവിട്ടകഥയാണ് ബംഗാളിലെ ഈയാഴ്ചത്തെ ചൂടപ്പം. സംഗതികള്‍ ഇങ്ങനെയാണ്. പരിപാടിയുടെ ഉദ്ഘാടനം കഴിഞ്ഞ് വേദിയ്ക്കടുത്തുള്ള കുട്ടികളുടെ സ്വിംമ്മിംഗ് പൂളിനടുത്തെത്തിയതായിരുന്നു മമതാ ബാനര്‍ജി. മേയറുടെ ചെറിയമകളും പൂളില്‍ നീന്തിത്തുടിയ്ക്കുന്നുണ്ടായിരുന്നു. വെള്ളം കണ്ടപ്പോള്‍ അവരുടെ മട്ട് മാറി. പണ്ട് ചളിയില്‍ മണ്ണപ്പം ചുട്ടതിന്റെയും കണ്ണന്‍മീനെ പിടിച്ചുകളിച്ചതിന്റെയും നനഞ്ഞ ഓര്‍മകള്‍ അവരില്‍ ഓടിയെത്തി പിന്നെതാമസിച്ചില്ല. അല്ല മേയറെ നിങ്ങള്‍ക്ക് മോളുടെ കൂടെ കളിക്കരുതോ എന്നൊരു ചോദ്യവും ഒറ്റത്തള്ളും ഒരുമിച്ചായിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുമ്പ് മേയര്‍ ഒരു പക്ഷേ സര്‍ക്കസിലായിരുന്നിരിക്കാം മൂപ്പര്‍ ഒരു വിധം ബാലന്‍സ് ചെയ്ത് പിടിച്ചു നിന്നും. ഹോ മാഡത്തിന്റെ ചിരിയൊന്ന് കാണണമായിരുന്നു. പൊരിവെയിലത്ത് ഐസ്ക്രീം കിട്ടിയ പിള്ളാര്‍ക്കുപോലും ഇത്ര സന്തോഷം കാണില്ല. തള്ളയുടെ പൂതിമാറിയിട്ടില്ലായിരുന്നു. മേയറുടെ ശ്രദ്ധമാറിയെന്നുറപ്പാക്കിയപ്പോള്‍ അതാ ഒരു തള്ളുകൂടി. ഇത്തവണ മൂപ്പര്‍ മൂക്കട്ടയില്‍ ചവിട്ടിയപോലെ അതാ ഒരുപോക്ക്. ഹൊ അപ്പോള്‍ മമത ചിരിച്ച ചിരി ഫ്രണ്ട്സില്‍ ശ്രീനിവാസന്‍ പോലും ചിരിച്ചു കാണില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment