Friday, December 10, 2010
സാരിമതി ടീച്ചറേ
അമ്മ വേലി ചാടിയാല്‍ മകള്‍ മതിലു ചാടുമെന്നാണല്ലോ അതുകൊണ്ടായിരിക്കും ഭോപ്പാലിലെ സരോജിനി നായിഡു കോളേജ് ടീച്ചര്‍മാരെ സാരിയുടുപ്പിക്കാമെന്നുവച്ചത്. പിള്ളാരെ പഠിപ്പിക്കാന്‍ വരുന്നവര്‍ ടീഷര്‍ട്ട്, സല്‍വാര്‍ എന്നുവേണ്ട സാരിയൊഴികെയുള്ള ഒരു വേഷവും ധരിച്ചുകൂടെന്നാണ് സര്‍ക്കുലര്‍ കല്പന.
ഛായ് ടീച്ചറമ്മമാരുടെ സ്വാതന്ത്യ്രത്തില്‍ കയറി പൊങ്കാലയിട്ടല്ലോന്ന് പറയരുത് പിള്ളാരെ നന്നാക്കാനാണ് മാനേജ്മെന്റിന്റെയീ ഇല്ലം ചുടല്‍.
പെണ്‍പിള്ളരുടെ കോളേജില്‍ പിള്ളാര് കൊച്ചമ്മാരുടെ കൊണം കാട്ടുന്നതാണ് പ്രശ്നം. പ്രായം തികഞ്ഞ കൊച്ചുങ്ങള്‍ ഇച്ചീച്ചി കാട്ടുന്നുവെന്ന പരാതിപ്പെട്ട പുരുഷ ലക്ചറന്‍മാരാണ് ഭീമന്‍രഘുവായത്. ലോ വെയ്സ്റ്റ് ജീന്‍സുമായെത്തുന്ന തരുണീ മണികള്‍ ഇത്തിരിപ്പോന്ന ബനിയനുമിട്ടു ബഞ്ചിലിരിക്കുമ്പോള്‍ സാറമ്മാര്‍ക്ക് ലെന്തോ ഒരു ലിത് തോന്നുന്നു പോലും. എന്തായാലും സര്‍ക്കുലറാജ്ഞ പ്രകാരം ഇനി ലവന്‍മാര്‍ക്കും ജീന്‍സും കാഷ്വലുമൊന്നും ഇട്ടോണ്ട് വരാന്‍ പറ്റില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment